Section

malabari-logo-mobile

പ്രതിപക്ഷ പ്രതിഷേധം; സഭാ നടപടികള്‍ നിര്‍ത്തിവെച്ചു, മാധ്യമവിലക്ക്; വാച്ച് ആന്റ് വാര്‍ഡിന്റെ പിശകെന്ന് സ്പീക്കര്‍

HIGHLIGHTS : Opposition protest; Church proceedings adjourned, Media ban; Watch and Ward's error speaker

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന്റെ തുടക്കത്തില്‍ തന്നെ പ്രതിഷേധം. നിയമസഭാ സമ്മേളനം പ്രതിഷേധം കാരണം നിര്‍ത്തിവെച്ചു. ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റു. എസ്എഫ്‌ഐ ഗുണ്ടായിസത്തിനെതിരെ പ്രതിഷേധമെന്നായിരുന്നു പ്രതിപക്ഷം അറിയിച്ചത്. പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. ചോദ്യോത്തരവേള കഴിഞ്ഞാല്‍ വിഷയങ്ങള്‍ ഉന്നയിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചെങ്കിലും പ്രതിഷേധം കടുത്തു. സഭ പ്രക്ഷുബ്ധമായതോടെ നടപടികള്‍ താല്‍കാലികമായി നിര്‍ത്തിവെയ്ക്കുകയായിരുന്നു. നിയമസഭയില്‍ കറുത്ത ഷര്‍ട്ടും കറുത്ത മാസ്‌ക്കും ധരിച്ചാണ് പ്രതിപക്ഷത്തെ യുവ എംഎല്‍എമാര്‍ എത്തിയത്. ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത്, സനീഷ് കുമാര്‍ അടക്കമുള്ള നേതാക്കളാണ് കറുപ്പണിഞ്ഞെത്തിയത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസാക്രമണത്തില്‍ പ്ലക്കാഡുകളും ബാനറുകളുമുയര്‍ത്തി പ്രതിപക്ഷം പ്രതിഷേധിച്ചു.

നിയമ സഭയിലെ മാധ്യമ വിലക്കില്‍ വിശദീകരണവുമായി സ്പീക്കര്‍. മാധ്യമ വിലക്ക് വാച്ച് ആന്റ് വാര്‍ഡിന് സംഭവിച്ച പിശകാണെന്നാണ് സ്പീക്കറുടെ വിശദീകരണം. രാവിലെ സഭയിലെത്തിയ മാധ്യമങ്ങള്‍ക്ക് വലിയ തോതിലുള്ള വിലക്കാണ് ഉണ്ടായിരുന്നത്. പ്രതിപക്ഷ നേതാവിന്റെ ഓഫിസിലേക്കോ മന്ത്രിമാരുടെ ഓഫിസിലേക്കോ പോകാന്‍ അനുമതി നിഷേധിച്ചു. ചാനലുകള്‍ക്ക് സ്വന്തം നിലയില്‍ പ്രസ് ഗ്യാലറിയില്‍ നിന്ന് ദൃശ്യങ്ങളെടുക്കാനുള്ള അനുമതിയും നിഷേധിച്ചു. പി ആര്‍ ഡി ഔട്ട് മാത്രം നല്‍കി. എന്നാല്‍ സഭയ്ക്കുള്ളിലെ പ്രതിപക്ഷ പ്രതിഷേധ ദൃശ്യങ്ങള്‍ പി ആര്‍ ഡി നല്‍കിയില്ല. ഭരണപക്ഷത്തെ ദൃശ്യങ്ങള്‍ മാത്രമാണ് പി ആര്‍ ഡി നല്‍കിയത്.

sameeksha-malabarinews

പ്രതിഷേധിച്ച പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങുന്ന സാഹചര്യത്തില്‍ പ്രതിരോധവുമായി ഭരണപക്ഷ അംഗങ്ങളും സീറ്റില്‍ നിന്നെഴുന്നേറ്റു. ഈ സമയത്ത് പി ആര്‍ ഡി ക്യാമറയില്‍ പ്രതിപക്ഷ പ്രതിഷേധം കാണാനായത്

നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധ ദൃശ്യങ്ങള്‍ ഒഴിവാക്കി ഭരണപക്ഷത്തിന്റെ മാത്രം ദൃശ്യങ്ങള്‍ നല്‍കിയ പി ആര്‍ ഡി നടപടിയില്‍ വ്യാപക പരാതി ഉയര്‍ന്നതോടെയാണ് അന്വേഷിക്കുമെന്ന് സ്പീക്കര്‍ വ്യക്തമാക്കിയത്. പിന്നാലെ സ്പീക്കറുടെ പ്രസ് സെക്രട്ടറി മീഡിയ റൂമിലെത്തി കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു. എന്നാല്‍ പിന്നീടും മാധ്യമങ്ങളെ ദൃശ്യങ്ങള്‍ എടുക്കാന്‍ അനുവദിച്ചില്ല.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!