ഊട്ടി ഫ്‌ളവര്‍ ഷോ മെയ് 20 മുതല്‍

പുഷ്പ പ്രേമികളുടെ പ്രിയപ്പെട്ട ഊട്ടി ഫ്‌ളവര്‍ ഷോ മെയ് 20 മുതല്‍ 24 വരെ ഊട്ടി ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നടക്കും. അഞ്ച് ദിവസങ്ങളിലായാണ് നൂറ്റി ഇരുപത്തി നാലാമത് ഊട്ടി ഫ്‌ളവര്‍ ഷോ നടക്കുക. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷം ഫ്‌ളവര്‍ ഷോയും മറ്റു ആഘോഷങ്ങളും നീലഗിരി ജില്ലയില്‍ നടന്നിരുന്നില്ല. ഈ വര്‍ഷം മെയ് മാസത്തില്‍ വിവിധ സ്ഥലങ്ങളില്‍ ഫ്‌ളവര്‍ഷോയ്ക്ക് മുന്നെയായി പല പ്രദര്‍ശനങ്ങളും നടത്താനും വെള്ളിയാഴ്ച നീലഗിരി ജില്ലാ കലക്ടര്‍ അമൃതിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

കോത്തഗിരിയില്‍ നെഹ്‌റു പാര്‍ക്കില്‍ മെയ് 7,8 തിയ്യതികളില്‍ പച്ചക്കറി പ്രദര്‍ശനവും മെയ് 13, 14, 15 തിയ്യതികളില്‍ ഗൂഡല്ലൂരില്‍ സുഗന്ധദ്രവ്യ പ്രദര്‍ശനവും മെയ് 14, 15 തിയ്യതികളില്‍ ഊട്ടി വിജയനഗരം റോസ് ഷോയും നടക്കും. മെയ് 28, 29 കുന്നൂര്‍ സിംസ് പാര്‍ക്കില്‍ പഴങ്ങളുടെ പ്രദര്‍ശനം നടത്താനും ഊട്ടിയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

കോവിഡാനന്തരം വരാനിരിക്കുന്ന ഈ ഫ്‌ളവര്‍ ഷോയില്‍ വിലയ ജനപങ്കാളിത്തം ഉണ്ടാകുമെന്നാണ് സംഘാടകര്‍ കരുതുന്നത്.

Share news
error: Content is protected !!
Scroll to Top