തിരുവനന്തപുരം:മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയെ ഇന്ന് വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. ചാര്‍ട്ടേഡ് വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഇന്ന് വൈകുന്നേരം നാലുമണിക്കാണ് പുറപ്പെടുക.
നിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ന്യുമോണിയ ഭേദമായിട്ടുണ്ട്.കഴിഞ്ഞ തിങ്കളാഴ്ചയാണ് ന്യുമോണിയ ബാധയെ തുടര്‍ന്ന് അദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യുമോണിയ ഭേദമായാല്‍ അദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി മാറ്റുന്ന കാര്യം നേരത്തെ തീരുമാനിച്ചിരുന്നു.
അതെസമയം ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ നിലയില്‍ മകനെന്ന നിലയ്ക്ക് തനിക്ക് ഉത്തരവാദിത്തമുണ്ടെന്നും വ്യാജ വാര്‍ത്തകള്‍ പടച്ച് വിടുന്നത് ശരിയല്ലെന്നും എല്ലാ മെഡിക്കല്‍ രേഖകളും തന്റെ പക്കലുണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.




