Section

malabari-logo-mobile

ഇന്ത്യയിലെ ആദ്യ ഇ പ്രിക്സ് ഫോര്‍മുലാ റേസില്‍ പങ്കെടുത്ത് സച്ചിനും ദുല്‍ഖര്‍ സല്‍മാനും

HIGHLIGHTS : Sachin Tendulkar and Dulquer Salmaan attend India's first ePrix Formula Race

ഹൈദരാബാദ് നഗരവീഥികളില്‍ നെറ്റ് സീറോ സ്‌പോര്‍ട്ടിങ് കാറുകളില്‍ സൂപ്പര്‍സോണിക് സ്പീഡില്‍ ലോകത്തിലെ പ്രശസ്തരായ റേസേയ്‌സ് കുതിക്കുന്ന വര്‍ണാഭമായ കാഴ്ച കാണാനും ഇന്ത്യയിലെ ആദ്യ ഫോര്‍മുലാ വണ്‍ ഗ്രാന്‍ഡ്പിക്‌സിന് ആശംസകളുമായി താരങ്ങളും പങ്കെടുത്ത വിഡിയോയും ചിത്രങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ് . മലയാളത്തിന്റെ സ്വന്തം പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാനും സച്ചിന്‍ ടെണ്ടുല്‍ക്കറും മുഖ്യാഥികളായി ഒരുമിച്ച ഒരു വേദി കൂടിയായിരുന്നു ഈ ഇവന്റ്. 2022-2023 ഫോര്‍മുല ഇ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായാണ് സിംഗിള്‍ സീറ്റര്‍ എലെക്ട്രിക്കലി പവേര്‍ഡ് ഫോര്‍മുല ഇ റേസ് ആദ്യമായി ഇന്ത്യയില്‍ നടന്നത്.

ആയിരക്കണക്കിന് റേസിങ് ആരാധകര്‍ തടിച്ചു കൂടിയ വേദിയില്‍ ഫോര്‍മുല വണ്ണിന് ഇന്ത്യയിലെ സിനിമാ താരങ്ങളും സ്‌പോര്‍ട്‌സ് താരങ്ങളും ആശംസകളുമായി എത്തിയപ്പോള്‍ താരനിബിഢമായ ഫോര്‍മുല വണ്‍ റേസിനാണ് ഹൈദരബാദ് സാക്ഷ്യം വഹിച്ചത്.

sameeksha-malabarinews

തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ ചിരഞ്ജീവി , യാഷ് , റാം ചരണ്‍ തുടങ്ങി നിരവധി താരങ്ങള്‍ എത്തിയ വേദി കൂടി ആയിരുന്നു ഇന്ത്യയില്‍ ആദ്യമായി നടന്ന ഇ പ്രിക്സ്. ജീന്‍ എറിക് വെര്‍ഗ്‌നെ ഒന്നാമതായി മത്സരത്തില്‍ ഫിനിഷ് ചെയ്തപ്പോള്‍ നിക്ക് കാസിഡി, സെബാസ്റ്റ്യന്‍ ബ്യുമി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!