ഗോത്രവകുപ്പ് ഉന്നത കുലജാതര്‍ കൈകാര്യം ചെയ്യട്ടെ എങ്കിലേ അവര്‍ക്ക് പുരോഗതിയുണ്ടാകൂ;സുരേഷ് ഗോപി

HIGHLIGHTS : Only if the tribal department is managed by the upper castes, they will progress: Suresh Gopi

ദില്ലി:വീണ്ടും വിവാദ പരാമര്‍ശം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി . ഗോത്രവകുപ്പ് ബ്രാഹ്‌മണര്‍ ഭരിക്കട്ടയെന്നും ഉന്നത കുലജാതര്‍ ആദിവാസി വകുപ്പിന്റെ ചുമതലയില്‍ വന്നാല്‍ ആദിവാസി മേഖലയില്‍ പുരോഗതിയുണ്ടാകുമെന്നുമാണ് സുരേഷ് ഗോപിയുടെ പരാമര്‍ശം. ഗോത്രവിഭാഗങ്ങളുടെ കാര്യം ബ്രാഹ്‌മണനോ ,നായിഡുവോ നോക്കണമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ഡല്‍ഹി മയൂര്‍ വിഹാറിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രാചരണത്തിനിടെയാണ് സുരേഷ് ഗോപിയുടെ ഈ വിവാദ പരാമര്‍ശം.

ആവകുപ്പ് കൈകാര്യം ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടായിരുന്നെന്നും ഇക്കാര്യം താന്‍ പ്രധാനമന്ത്രിയുമായ സംസാരിച്ചിരുന്നെന്നും സുരഷ് ഗോപി പറഞ്ഞു.

sameeksha-malabarinews

കേരളം നിലവിളിക്കുകയല്ല വേണ്ടതെന്നും കിട്ടുന്ന ഫണ്ട് കൃത്യമായി ചെലവഴിക്കണമെന്നു സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. ബജറ്റ് വകയിരുത്തല്‍ ഓരോ മേഖലയ്ക്കും വകുപ്പുകള്‍ക്കുമാണ്. ബജറ്റില്‍ ബിഹാറെന്നും കേരളമെന്നും ഡല്‍ഹിയെന്നുമുള്ള വേര്‍തിരിവ് ഇല്ല. ബ്രിട്ടാസ് ജനങ്ങളെ പറ്റിക്കാന്‍ നോക്കുകയാണെന്നും ടൂറിസത്തിന് നിരവധി പദ്ധതികള്‍ കേരളത്തിന് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!