തിരുവനന്തപുരം: തലസ്ഥാനത്ത് ഹോട്ടലില്‍ ബോംബ് ഭീഷണി. ഹോട്ടല്‍ ഫോര്‍ട്ട് മാനറില്‍ ബോംബ് വെച്ചിട്ടുണ്ടെന്നാണ് സന്ദേശം ലഭിച്ചിരിക്കുന്നത്. മനുഷ്യ ബോംബ് 2.30-ന് സ്‌ഫോടനം നടത്തുമെന്നായിരുന്നു സന്ദേശം.പൊലീസ് പരിശോധന നടതുടരുകയാണ്. അതെസമയം
സംശയകരമായി ഇതുവരെ ഒന്നും കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.ഫോര്‍ട്ട് പോലീസ് കേസ് എടുത്ത് മെയിലിന്റെ ഉറവിടം അന്വേഷിച്ചുവരികയാണ്.
മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ പേരിലാണ് ഇ-മെയില്‍ സന്ദേശമെത്തിയിരിക്കുന്നത്. മാധ്യമ സ്ഥാപനങ്ങളിലുള്‍പ്പെടെ രാവിലെയോടെയാണ് ഈ സന്ദേശമെത്തിയത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




