Section

malabari-logo-mobile

ഓണ്‍ലൈന്‍ പഠന സൗകര്യം; എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

HIGHLIGHTS : Online learning facility; The meeting was chaired by the MLA

കോട്ടക്കല്‍: കോട്ടക്കല്‍ മണ്ഡലത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനത്തിനുള്ള സംവിധാനം ഉറപ്പാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനായി പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ വിദ്യാഭ്യാസ സമിതി അവലോകനയോഗം ചേര്‍ന്നു. നിയോജക മണ്ഡലത്തിലെ വളാഞ്ചേരി, കോട്ടക്കല്‍ നഗരസഭകളിലെയും പൊന്മള, എടയൂര്‍, ഇരിമ്പിളിയം, കുറ്റിപ്പുറം മാറാക്കര പഞ്ചായത്തുകളിലെയും അധ്യക്ഷന്മാരുടേയും വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍, പ്രധാനാധ്യാപകരുടെ പ്രതിനിധികള്‍ എന്നിവരുടെ യോഗമാണ് കുറ്റിപ്പുറം ബ്ലോക്ക് ഓഫീസില്‍ ചേര്‍ന്നത്.

എല്ലാ കുട്ടികള്‍ക്കും വീടുകളില്‍ ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ യോഗം തീരുമാനിച്ചു. ഇതിനായി വാര്‍ഡ് തലത്തില്‍ ജനപ്രതിനിധികളുടെയും അധ്യാപകരുടെയും പിടിഎയുടെയും സഹകരണത്തോടെ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികളുടെ കണക്കെടുപ്പ് നടത്തി തദ്ദേശസ്ഥാപന തലത്തില്‍ ക്രോഡീകരിക്കും. ഈ മാസം 26നകം നഗരസഭപഞ്ചായത്ത് തലങ്ങളില്‍ പി.ഇ.സി അവലോകനയോഗം നടത്താനും തീരുമാനിച്ചു.

sameeksha-malabarinews

വീടുകളില്‍ സ്വന്തമായി പഠന സൗകര്യമില്ലാത്തവര്‍ക്കായുള്ള പൊതു പഠനകേന്ദ്രത്തില്‍ മുഴുവന്‍ സമയവും അധ്യാപകരുടെയും ബന്ധപ്പെട്ടവരുടെയും സാന്നിധ്യം ഉണ്ടാവണമെന്നും പഞ്ചായത്ത് തലത്തില്‍ ഓണ്‍ലൈന്‍ ഡിജിറ്റല്‍പഠന സംവിധാനം ഒരുക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാനും യോഗം തീരുമാനിച്ചു.

ഇതുവരെയായി അധ്യാപകരും മറ്റു സന്നദ്ധ സംഘടനകളും നല്‍കിയ ഡിജിറ്റല്‍ പഠന ഉകരണങ്ങളുടെ കണക്ക് തിരൂര്‍ ഡി.ഇ.ഒ യോഗത്തില്‍ അവതരിപ്പിച്ചു. അധ്യാപകരും സന്നദ്ധസംഘടനകളുമുള്‍പ്പടെ മൊബൈല്‍ ഫോണ്‍, ടാബ്ലെറ്റ്, ലാപ്ടോപ്പ് എന്നിങ്ങനെ 354 പഠനോപകരണങ്ങളാണ് മണ്ഡലത്തില്‍ നല്‍കിയിട്ടുള്ളത്.

യോഗത്തില്‍ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, വളാഞ്ചേരി നഗരസഭ ചെയര്‍മാന്‍ അഷ്റഫ് അമ്പലത്തിങ്ങല്‍, കോട്ടക്കല്‍ നഗരസഭ ചെയര്‍ പേഴ്സണ്‍ ബുഷ്റ ഷെബീര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. മാനുപ്പ മാസ്റ്റര്‍,ടി.പി. സജ്ന, ഹസീന ഇബ്രാഹീം, ജസീന അബ്ദുല്‍ മജീദ്, എച്ച്.എം ഫോറം പ്രതിനിധികളായ അബ്ദുല്‍ വഹാബ്, വി.പി അബ്ദുറഹിമാന്‍ എന്നിവര്‍ പങ്കെടുത്തു.തിരൂര്‍ ഡി.ഇ.ഒ രമേഷ്‌കുമാര്‍, കുറ്റിപ്പുറം എ.ഇ.ഒ സുരേന്ദ്രന്‍, മലപ്പുറം ബി.പി.സി മുഹമ്മദലി, കുറ്റിപ്പുറം ബി.പി.സി അബ്ദുല്‍ സലീം എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!