തിരൂരില്‍ പോലീസിനെ ഭയന്ന്‌ പുഴയില്‍ ചാടിയ ആളെ കാണാതായി

representational photo

തിരൂര്‍:  അനധികൃത മണല്‍ കടത്ത്‌ തടയാനെത്തിയ പോലീസ്‌ സംഘത്തെ കണ്ട്‌ പുഴയില്‍ ചാടിയ യുവാക്കളില്‍ ഒരാളെ കാണാതായി. ഒരാള്‍ നീന്തി രക്ഷപ്പെട്ടു.

തൃപ്രങ്ങോട്‌ ചേമ്പുംപടി പേരയില്‍ അന്‍വറിനെ(36)യാണ്‌ കാണാതായത്‌. ബുധനാഴ്‌ച ഉച്ചയോടെ ഭാരതപ്പുഴയില്‍ തൃപ്രങ്ങോട്‌ ബീരാന്‍ചിറ കുണ്ടുകടവിലാണ്‌ സംഭവം.

തിരൂര്‍ പോലീസും ഫയര്‍ഫോഴ്‌സും പഞ്ചായത്ത്‌ അധികൃതരും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്ങിലും ഇയാളെ കണ്ടെത്താനായിട്ടില്ല.

Share news
error: Content is protected !!
Scroll to Top