Section

malabari-logo-mobile

നടിയെ ആക്രമിച്ച കേസ്‌; വിചാരണകോടതി മാറ്റണെന്നാവിശ്യപ്പെട്ട്‌ നടി ഹൈക്കോടതിയില്‍

HIGHLIGHTS : കൊച്ചി:  നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന്‌‌         ആവിശ്യപ്പെട്ട്‌ നടി ഹൈക്കോടതിയെ സമീപിച്ചു. വിചാരണ കോടതി പക...

കൊച്ചി:  നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന്‌‌         ആവിശ്യപ്പെട്ട്‌ നടി ഹൈക്കോടതിയെ സമീപിച്ചു.
വിചാരണ കോടതി പക്ഷപാതിത്വപരമായും, ശത്രുതാപരമായും പെരുമാറുന്നുവെന്നും, ഈ കോടതിയില്‍ നിന്ന്‌ നീതി ലഭിക്കുമെന്ന്‌ പ്രതീക്ഷയില്ലെന്നും നടി നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

തന്നെ വിസ്‌തരിച്ചപ്പോള്‍ എട്ടാം പ്രതി ദിലീപിന്റെ അഭിഭാഷകന്‍ ബുദ്ധിമുട്ടിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചപ്പോളൊന്നും കോടതി ഇടപെട്ടില്ല. ജഡ്‌ജി നിശ്‌ബദ്‌ കാഴ്‌ച്ചക്കാരിയായി ഇരുന്നെന്നും, തന്റെ പല മൊഴികളും രേഖപ്പെടുത്തിയില്ലെന്നും നടി ഹര്‍ജിയില്‍ പറയുന്നു. ഇക്കാര്യം നിരന്തരം ആവിശ്യപ്പെട്ടിട്ടും കോടതി അത്‌ അവഗണിച്ചു.

sameeksha-malabarinews

കോടതിയില്‍ വിചാരണ ഇല്ലാതിരുന്ന ദിവസം ദൃശ്യങ്ങളുടെ ഫോറന്‍സിക്‌ പരിശോധനാ ഫലം എട്ടാംപ്രതിയുടെ അഭിഭാഷകന്‌ കൈമാറി. പ്രോസിക്യൂഷന്റെ അസാനിധ്യത്തില്‍ അനുമതിയില്ലാതെയായിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.

ഹര്‍ജി വെള്ളിയാഴ്‌ച ഹൈക്കോടതി പരിഗണിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!