ശിവശങ്കര്‍ അറസ്‌റ്റില്‍

കൊച്ചി : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സക്രട്ടറി ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ അറസ്‌റ്റ്‌ ചെയ്‌തു. ബുധനാഴ്‌ച രാവിലെ തിരുവനന്തപുരത്ത്‌ നിന്നും കസ്റ്റഡയിലെടുത്ത ഇയാളെ കൊച്ചിയിലെത്തിച്ച്‌ ചോദ്യചെയ്‌തതിന്‌ ശേഷം രാത്രി പത്തരയോടെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഏഴുമണിക്കൂര്‍ ചോദ്യം ചെയ്യലിന്‌ ശേഷമാണ്‌ അറസ്‌റ്റ്‌.

എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക്‌ വിധേയനാക്കിയ ഇയാളെ വ്യാഴാഴ്‌ച എറണാകുളം മജിസ്‌ട്രേറ്റ്‌ കോടതി മുമ്പാകെ ഹാജരാക്കും. .

കള്ളപ്പണം വെളുപ്പിക്കല്‍, ബിനാമി ഇടപാട്‌ തുടങ്ങിയ കുറ്റങ്ങളിലാണ്‌ അറസ്റ്റ്‌.
ബുധനാഴ്‌ച രാവിലെ ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന്‌ രാവിലെ തിരുവനന്തപുരത്തെ ത്രിവേണി ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ശിവശങ്കറിനെ ഇഡി കസ്റ്റഡിയിലെടുക്കകയായിരുന്നു.

സ്വര്‍ണ്ണക്കടുത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശിവശങ്കറിന്‌ അറിയാമായിരുന്നെന്നാണ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ കോടതിയില്‍ വാദിച്ചത്‌.

Share news
error: Content is protected !!
Scroll to Top