Section

malabari-logo-mobile

ദേശീയ വിദ്യാഭ്യാസ നയത്തിന് ഒരു വയസ്   

HIGHLIGHTS : One year for national education policy

ദില്ലി:ദേശീയ വിദ്യാഭ്യാസ നയം (എൻ‌ ഇ‌ പി – N E P) ഒരു വർഷത്തിലേക്ക് കടക്കുകയാണ്. ഇതിൻ്റ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയും. കൂടെ  വിദ്യാഭ്യാസ മേഖലയിൽ പുത്തൻ സംരംഭങ്ങൾക്കും തുടക്കം കുറിക്കും.

ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദ്യാർത്ഥികൾക്ക് ഒന്നിലധികം പ്രവേശന, എക്സിറ്റ് ഓപ്ഷനുകൾ നൽകുന്ന അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റിന് പ്രധാനമന്ത്രി തുടക്കം കുറിക്കും. പ്രാദേശിക ഭാഷകളിലെ ഒന്നാം വർഷ എഞ്ചിനീയറിംഗ് പ്രോഗ്രാമുകളും ഉന്നതവിദ്യാഭ്യാസത്തിലെ അന്താരാഷ്ട്രവത്ക്കരണത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും വ്യക്തമാക്കുന്ന പദ്ധതിയാണിത്.

sameeksha-malabarinews

ഗ്രേഡ് 1 വിദ്യാർത്ഥികളെ സ്‌കൂൾ പ്രവേശനത്തിന് തയ്യാറെടുപ്പിക്കുന്നതിനുള്ള മൂന്ന് മാസത്തെ വിനോദാധിഷ്ഠിത മൊഡ്യൂളായ വിദ്യാ പ്രവേശിനും തുടക്കം കുറിക്കും.ദ്വിതീയ തലത്തിൽ ഒരു വിഷയമായി ഇന്ത്യൻ ആംഗ്യഭാഷ മാറ്റും. എൻ‌ സി‌ ആർ‌ ടി രൂപകൽപ്പന ചെയ്ത അധ്യാപക പരിശീലനത്തിന്റെ സംയോജിത പ്രോഗ്രാം നിഷ്ത 2.0 (NISHTHA 2.0); സഫൽ (SAFAL) പദ്ധതി, സി ബി എസ് ഇ സ്കൂളുകളിലെ 3, 5, 8 ഗ്രേഡുകളിൽ യോഗ്യത അടിസ്ഥാനമാക്കിയുള്ള വിലയിരുത്തൽ ചട്ടക്കൂട്, കൂടാതെ ആർട്ടിഫിഷ്യൽ ഇൻറലിജൻസിനായി തയ്യാറാക്കിയിരിക്കുന്ന ഒരു വെബ്‌സൈറ്റിനും ഇന്ന് തുടക്കം കുറിക്കും .

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!