ടി20 പരമ്പരയിലെ നിര്‍ണായകമായ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് ജയം. ഇന്ത്യ ഉയര്‍ത്തിയ 133 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറിലാണ് ശ്രീലങ്ക അടിച്ചെടുത്ത്.
ആവേശകരമായ മത്സരത്തില്‍ രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കെ നാല് വിക്കറ്റിന്റെ ജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. ജയത്തോടെ ശ്രീലങ്ക പരമ്പരയില്‍ 1-1ന് ഇന്ത്യക്കൊപ്പമെത്തി.
പുറത്താകാതെ 40 റണ്‍സ് നേടിയ ഡീ സില്‍വയുടെ പ്രകടനമാണ് ശ്രീലങ്കയുടെ വിജയത്തില്‍ നിര്‍ണായകമായത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




