മഞ്ചേരിയില്‍ ബസും ലോറിയും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

മഞ്ചേരി:മഞ്ചേരിയില്‍ ബസും ലോറിയും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ലോറി ഡ്രൈവര്‍ കൂട്ടിലങ്ങാടി സ്വദേശി മടത്തൊടി ബാലകൃഷ്ണന്‍(53) ആണ് മരിച്ചത്. അപകടത്തില്‍ 35 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

മരത്താണി 32ല്‍ ഇന്ന് വൈകീട്ട് നാലുമണിയോടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മഞ്ചേരിയില്‍ നിന്ന് നിലമ്പൂരിലേക്ക് പോകുകയായിരിന്ന ദോസ്ത്ത് ബസും മഞ്ചേരിയിലേക്ക് വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

Share news
error: Content is protected !!
Scroll to Top