വള്ളിക്കുന്ന്: അരിയല്ലൂരില്‍ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. വീടിന്റെ ഓടിട്ട ഒരുഭാഗം തകര്‍ന്നിട്ടുണ്ട്.
അരിയല്ലൂര്‍ സ്വദേശി പേരത്തറ രാഗേഷിന്റെ വീടിന് മുകളിലേക്കാണ് ഇന്ന് വൈകീട്ടുണ്ടായ മഴയില്‍ സമീത്തെ തെങ്ങ് കടപുഴകി വീണത്.
ഈ സമയത്ത് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




