മലപ്പുറം:കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ 40 ലക്ഷത്തിന്റെ സ്വര്‍ണ്ണം പോലീസ് പിടികൂടി.ബഹ്‌റൈനില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്ന ബാലുശ്ശേരി പുനത്ത് സ്വദേശി സാഹിര്‍ കെ ടി(38) എന്ന ആളെയാണ് ഡിവൈഎസ്പി അഷ്‌റഫ്‌ന്റെ നേതൃത്വത്തിലുള്ള DANSAF സംഘം പിടികൂടിയത്.
ഇയാളില്‍ നിന്നും മിശ്രിത രൂപത്തിലുള്ള 780 ഗ്രാം സ്വര്‍ണ മിശ്രിതം പിടികൂടി. പുറത്തിറക്കിയ സ്വര്‍ണ്ണം കൈ മാറുന്ന സമയത്ത് പോലീസിനു സംശയംതോന്നിയ തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയപ്പോഴാണ് ശരീരത്തിന്റെ രഹസ്യഭാഗത്ത് ഒളിപ്പിച്ചു കടത്തിയ സ്വര്‍ണം പിടികൂടിയത്.സ്വര്‍ണം റിസീവ് ചെയ്യാന്‍ വേണ്ടി വന്ന ഒരു ആളെയും അടക്കം രണ്ടുപേരെയും ഒരു ഇന്നോവ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇയാളില്‍ നിന്നും സ്വര്‍ണം ഏറ്റു വാങ്ങുന്നതിനായി എയര്‍പോര്‍ട്ടില്‍ ഇന്നോവ കാറില്‍ വന്ന കുറ്റ്യാടി വേളം സ്വദേശി അമീര്‍(27) എന്ന് ആളെയും പോലീസ് കസ്റ്റഡിയിലെടുത്തു.
. മലപ്പുറം എസ്പി സുജിത്ത് ദാസ് ഐപിഎസ്‌നു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ DySP അഷ്റഫിന്റെ നേതൃത്വത്തില്‍ കരിപ്പൂര്‍ ip ഷിബു,si മാരായ ശശികുണ്ടറക്കാട്, അഹമ്മദ്കുട്ടി,അബ്ദുല്‍ അസിസ് കാര്യോട്ട്, സത്യനാഥന്‍ മനാട്ട്, Asi മാരായ ഉണ്ണികൃഷ്ണന്‍ മാരാത്ത്, പത്മകുമാര്‍,സഞ്ജീവ് p ,രതീഷ് ഒരളിയന്‍. കരിപ്പൂര്‍ സ്റ്റേഷനിലെ അനീഷ്, മുരളി അബ്ദുല്‍ റഹീം എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.




