മറയൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

ഇടുക്കി: മറയൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മറയൂര്‍ ചമ്പക്കാട്ടില്‍ വിമല്‍(57) ആണ് കൊല്ലപ്പെട്ടത്.

ഇന്ന് രാവിലെ ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്.

വന്യജീവി സങ്കേതത്തിലെ ലോഗ്ഹൗസിലേക്ക് ഫയര്‍ലൈന്‍ വെട്ടിത്തെളിക്കാന്‍ പോയതായിരുന്നു വിമല്‍ ഉള്‍പ്പെടെയുള്ള ഒമ്പത് പേരടങ്ങിയ സംഘം. സംഘത്തിന് പിന്നിലായിരുന്ന വിമലിനെ കാട്ടാന ആക്രമിക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top