കളമശ്ശേരി സ്‌ഫോടനം;ചികിത്സയിലിരുന്ന ഒരാള്‍കൂടി മരിച്ചു

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം നാലായി. 80% പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ആലുവ സ്വദേശി മോളി ജോയ് (61) ആണ് മരിച്ചത്. പുലര്‍ച്ചെ 5.08 ന് ആണ് മരണം സ്ഥിരീകരിച്ചത്. മലയാറ്റൂര്‍ സ്വദേശി ലിബിന (12), എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശിയായ കുമാരി (53) എന്നിവര്‍ സ്‌ഫോടനത്തില്‍ നേരത്തെ കൊല്ലപ്പെട്ടിരുന്നു.

സഫോടനത്തില്‍ 19 പേര്‍ നിലവില്‍ ചികിത്സയിലാണ്. 11 പേര്‍ തീവ്രപരിചരണ വിഭാഗത്തിലും രണ്ട് പേര്‍ ഗുരുതരാവസ്ഥയിലും ചികിത്സയില്‍ തുടരുന്നു.

അതെസമയം കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനെ കസ്റ്റഡിയില്‍ വിട്ടു കിട്ടണം എന്നാവശ്യപ്പെട്ടു നല്‍കിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. നിലവില്‍ കാക്കനാട് ജില്ലാ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആണ് പ്രതി ഡൊമിനിക് മാര്‍ട്ടിന്‍. നിലവില്‍ കാക്കനാട് ജില്ലാ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആണ് പ്രതി ഡൊമിനിക് മാര്‍ട്ടിന്‍.

 

 

Share news
error: Content is protected !!
Scroll to Top