തിരൂര്‍: ഭാരതപ്പുഴയിലെ മണല്‍ കടത്ത് മാഫിയ സംഘത്തിലെ നാലുപേ ര്‍ക്കെതിരെ കാപ്പ ചുമത്തി. നിര വധി കേസുകളില്‍ പ്രതികളായ തൃപ്രങ്ങോട് ചെറിയ പറപ്പൂര്‍ ചെമ്മല വീട്ടില്‍ ഷിഹാബ് (41), ബീരാഞ്ചിറ തെരിയത്ത് വീട്ടില്‍ മരപ്പൂക്ക് (28), കൊടക്കല്‍ പെരു മാള്‍ പറമ്പില്‍ ഇബ്രാഹിം (40), ബിപി അങ്ങാടി പൂക്കൈത കാരാ ട്ട് പറമ്പില്‍ അബ്ദുള്‍ റഷീദ് (31) എന്നിവര്‍ക്കെതിരെയാണ് കാപ്പ ചുമത്തിയത്. ഇതില്‍ ഷിഹാബ്, മരപ്പൂക്ക്, ഇബ്രാഹിം എന്നിവര്‍ക്ക് ആറുമാ സത്തേക്ക് ജില്ലയില്‍ പ്രവേശി ക്കാനും വി ലക്കേര്‍പ്പെ ടുത്തി.
നിര്‍ ദേശിച്ച സമയങ്ങളില്‍ തിരൂര്‍ ഡി വൈഎസ്പി മുമ്പാകെ ഹാജരാ കണം. ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസിന്റെ റിപ്പോ ര്‍ട്ടില്‍ തൃശൂര്‍ റെയ്ഞ്ച് ഡിഐജി അജിതാ ബീഗമാണ് ഉത്തരവിറ ക്കിയത്. ഉത്തരവ് ലംഘിച്ചാല്‍ മൂ ന്നുവര്‍ഷംവരെ തടവുശിക്ഷ ലഭി ക്കാവുന്ന കുറ്റകൃത്യമായി കണ് ക്കാക്കി അറസ്റ്റ് ചെയ്യും. ഗുണ്ടാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വരെ നിരീക്ഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ തിരൂര്‍ ഡിവൈഎസ്പി കെ എം ബിജുവിന്റെ നേതൃത്വ ത്തില്‍ പ്രത്യേക സംഘത്തെ നിയമിച്ചിരുന്നു.
തിരൂര്‍ ഇന്‍സ്‌പെക്ടര്‍ എം ജെ ജി ജോ, എഎസ്‌ഐമാരായ എന്‍ പ്രദീപ്, കെ മധു, സീനിയര്‍ സി പിഒ കെ കെ ഷിജിത്ത് എന്നിവര്‍ ഉള്‍പ്പെട്ടതാണ് സംഘം.




