നടി അമല പോള്‍ വിവാഹിതയായി

നടി അമല പോള്‍ വിവാഹിത യായി. സുഹൃത്ത് ജഗദ് ദേശായിയാണ് വരന്‍. ഗോവ സ്വദേശി ജഗദ് സംരംഭകനും കണ്‍സള്‍ട്ടന്റുമാണ്. കൊച്ചി ഗ്രാന്‍ ഡ് ഹയാത്ത് ഹോട്ടലില്‍ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങള്‍ പങ്കുവച്ചു. ശേഷിക്കുന്ന ജീവിത ത്തിലേക്ക് എന്റെ അപ്‌സരസുമായി കൈകോര്‍ത്ത് മുന്നോട്ട് എന്നാണ് ജഗദ് കുറിച്ചത്.

അടുത്തിടെ ഇരുവരുടെയും വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതമാണ് അമലയുടേതായി തിയറ്ററിലെത്താനിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top