യൂട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിച്ച ബ്ലോഗര്‍ അറസ്റ്റില്‍

ചെര്‍പ്പുളശേരി: യുട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വിധം വീഡി യോ പ്രചരിപ്പിച്ചതിനും വൈന്‍ നിര്‍മിച്ചതിനും വ്‌ലോഗര്‍ അറസ്റ്റില്‍. ചെര്‍പ്പുളശേരി തൂത ഹെല്‍ത്ത് സെന്റര്‍ നെച്ചിക്കോട്ടില്‍ അക്ഷജിനെ(സേതു 23)യാണ് ചെര്‍പ്പുളശേരി എക്‌സൈസ് അറസ്റ്റ് ചെയ്തത്. വീഡിയോ റെക്കോഡ് ചെയ്യാന്‍ ഉപയോഗിച്ച കാമറ, ശബ്ദം റെക്കോഡ് ചെയ്യാന്‍ ഉപയോഗിച്ച നോയ്‌സ് റിഡക്ഷന്‍ മൈക്ക്, വീഡിയോ എഡിറ്റ് ചെയ്യാനും ബില്‍ അപ്ലോഡ് ചെയ്യാനും ഉപയോഗിച്ച ലാപ്‌ടോപ് എന്നിവയും വൈന്‍ നിര്‍മാണത്തിന് തയ്യാറാക്കിയ 20 ലിറ്റര്‍ വാഷ് മി ശ്രിതവും അഞ്ച് ലിറ്റര്‍ വൈനും പിടിച്ചെടുത്തു.

ചെര്‍പ്പുള ശേരി റേഞ്ചിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് സമീര്‍, പ്രിവ ന്റീവ് ഓഫീസര്‍ കെ വ അജ് ന്തകുമാര്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ വി ജയദേവന്‍ ഉണ്ണി, എന്‍ ബദറുദ്ദീന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീ സര്‍ ആര്‍ ഇന്ദ്രാണി, എക്‌സൈസ് ഡ്രൈവര്‍ ടി വിഷ്ണു എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. പ്രതി യെ ഒറ്റപ്പാലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top