ദീപാവലിക്ക് പല സ്ഥാപനങ്ങളും വിവിധ സമ്മാനങ്ങളും ബോണസുമെല്ലാം തങ്ങളുടെ ജീവനക്കാര്‍ക്ക് നല്‍കാറുണ്ട്. എന്നാല്‍ തമിഴ്‌നാട് നീലഗിരി കോത്തഗിരിയിലെ ഒരു തേയില ഉടമയാണ് തന്റെ ജീവനക്കാര്‍ക്ക് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ സമ്മാനമായി നല്‍കി ഞെട്ടിച്ചിരിക്കുന്നത്.
42 കാരനായ ശിവകാമി തേയിലത്തോട്ടം ഉടമ ശിവകുമാറാണു തന്റെ വളര്‍ച്ചയ്ക്ക് താങ്ങായി നിന്നവര്‍ക്ക് ബുള്ളറ്റുകള്‍ സമ്മാനമായി നല്‍കിയിരിക്കുന്നത്. തന്റെ മാനേജര്‍, സൂപ്പര്‍വൈസര്‍, സ്റ്റോര്‍കീപ്പര്‍, കാഷ്യര്‍, ഫീല്‍ഡ് സ്റ്റാഫ്, ഡ്രൈവര്‍മാര്‍ എന്നിവരുള്‍പ്പെടെ 15 ജീവനക്കാര്‍ക്ക് അദ്ദേഹം ബൈക്കുകള്‍ സമ്മാനിച്ചിരിക്കുന്നത്.
പുതിയ ബൈക്കുകളുടെ താക്കോല്‍ ജീവനക്കാരെ ഏല്‍പ്പിച്ച ശേഷം അദ്ദേഹം അവരോടൊപ്പം സവാരിക്ക് പോവുകയും ചെയ്ത വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞിട്ടുണ്ട്.




