പരപ്പനങ്ങാടി:ചിറമംഗലം:ചിറമംഗലം എയുപി സ്‌കൂളില്‍ വെച്ച് എല്‍ എസ് എസ് ‘നിറവ്’ ഏകദിന ശില്‍പശാല നടത്തി. പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ പതിനഞ്ചോളം എല്‍പി സ്‌കൂളുകളിലെ പരീക്ഷ എഴുതുന്ന കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും സ്‌കൂള്‍ പ്രതിനിധികളെയും ഉള്‍പ്പെടുത്തി കൊണ്ടാണ് ശില്‍പശാല നടത്തിയത്.
ശില്‍പ്പശാലയ്ക്ക് ടീച്ചേര്‍സ് ക്ലബ്, ചോക്കുപൊടി എന്നീ അക്കാദമിക കൗണ്‍സിലുകളുടെ കോഡിനേറ്ററും 2021 സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും പായിപ്ര ഗവണ്‍മെന്റ യുപി സ്‌കൂള്‍ അധ്യാപകനുമായ നൗഫല്‍ കെ.എം ആയിരുന്നു.
ഡിവിഷന്‍ കൗണ്‍സിലര്‍ മോഹന്‍ദാസ് മാസ്റ്റര്‍, മാനേജര്‍ സേതുമാധവന്‍, എച്ച് എം സന്ധ്യ, ശരണ്യ എന്നിവര്‍ സംസാരിച്ചു.ഇരുന്നൂറോളം പേര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




