റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു

HIGHLIGHTS : Ration traders' indefinite strike called off

തിരുവനന്തപുരം: റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു. വേതന പാക്കേജ് വിശദമായി പഠിച്ച ശേഷം പരിഗണിക്കാമെന്ന് ഭക്ഷ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണയായി. എല്ലാ മാസത്തെയും വേതനം പതിനഞ്ചാം തീയതിക്ക് മുമ്പ് നല്‍കും. ഡിസംബര്‍ മാസത്തെ ശമ്പളം നാളെ നല്‍കുമെന്ന് ധനമന്ത്രി അറിയിച്ചു. തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ റേഷന്‍ വ്യാപാരികള്‍ തീരുമാനിച്ചത്.

റേഷന്‍ വ്യാപാരികള്‍ തങ്ങളുടെ വേതന പാക്കേജ് പരിഷ്‌കരിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലായിരുന്നു. പ്രധാനമായി ഉന്നയിച്ച ആവശ്യം അടിസ്ഥാന ശമ്പളം 30,000 രൂപയായി ഉയര്‍ത്തണമെന്നായിരുന്നു.

sameeksha-malabarinews

നേരത്തെ രണ്ട് തവണ മന്ത്രിയുമായി റേഷന്‍ വ്യാപാരികള്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ തീരുമാനം ആവാത്തതിനെ തുടര്‍ന്നാണ് അനിശ്ചിതകാല സമരത്തിലേക്ക് റേഷന്‍ വ്യാപാരികള്‍ നീങ്ങിയത്. തുടര്‍ന്ന് ഇന്ന് വീണ്ടും മന്ത്രി റേഷന്‍ വ്യാപാരികളെ ചര്‍ച്ചയ്ക്ക് വിളിക്കുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!