കൊച്ചി:മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ച നികിതാ നയ്യാര്‍ (21) അന്തരിച്ചു. സെന്റ് തെരേസാസ് കോളജ് മുന്‍ ചെയര്‍പഴ്സണ്‍ ആയിരുന്നു. ബിഎസ്സി സൈക്കോളജി വിദ്യാര്‍ഥിനിയായിരുന്ന നികിത.
വില്‍സണ്‍സ് ഡിസീസ് എന്ന അപൂര്‍വ രോഗബാധയ്ക്ക് ചികിത്സയിലിരിക്കെയാണ് അന്ത്യം. രോഗം ബാധിച്ചു കഴിഞ്ഞ് രണ്ടുവട്ടം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായി. രണ്ടാമത്തെ ശസ്ത്രക്രിയ ഒരാഴ്ച മുന്‍പായിരുന്നു.
പിതാവ് :ഡോണി തോമസ്(യു എസ് എ),അമ്മ:നമിത മാധവന്‍കുട്ടി(കപ്പ ടി വി).
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




