മണ്ണൂർ മഹാശിവക്ഷേത്രത്തിൻ്റെ നവീകരണത്തിന് ഒരു കോടിരൂപ

കോഴിക്കോട്:കടലുണ്ടി ഗ്രാമപഞ്ചായത്തിലെ മണ്ണൂർ മഹാശിവക്ഷേത്രം നവീകരണത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

ഈ പ്രദേശത്തെ പ്രധാന ജല സ്രോതസ് കൂടിയായ ക്ഷേത്രത്തിൻ്റെ അനുബന്ധമായ 50 മീറ്റർ നീളവും 25 മീറ്റർ വീതിയിലുമായി വ്യാപിച്ചു കിടക്കുന്ന ക്ഷേത്രകുളത്തിൻ്റെ നവീകരണം, പടവുകൾ നിർമ്മിക്കൽ, കല്ല് പാകിയ നടപ്പാത, സ്റ്റീൽ കൈവരികൾ, വിളക്കുകാലുകൾ, ലാൻഡ് സ്കേപ്പിംഗ് വർക്കുകൾ, ഇരിപ്പിടങ്ങൾ എന്നിവ നിർമ്മിക്കുന്നതിനുള്ള പദ്ധതിക്കാണ് ടൂറിസം വകുപ്പ് തുക അനുവദിച്ചത്.

കോഴിക്കോട് ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ് പദ്ധതി നിർമ്മാണ ചുമതല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top