
കോഴിക്കോട്:ദേശീയപാത വെങ്ങളം-അഴിയൂര്‍ റീച്ചിലെ പ്രവൃത്തികള്‍ വേഗത്തിലാക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ചോറോട് ഗ്രാമപഞ്ചായത്തില്‍ പുതുതായി നിര്‍മിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വെങ്ങളം-അഴിയൂര്‍ റീച്ച് പുരോഗതി വിലയിരുത്തിയിരുന്നു. 10 കിലോമീറ്റര്‍ വീതമുള്ള നാല് സ്‌ട്രെച്ചുകളായി തിരിച്ച് പ്രവൃത്തികള്‍ നടക്കുന്നുണ്ട്.
മൂന്ന് സ്ട്രച്ചിന്റെ പ്രവൃത്തി വൈകാതെ പൂര്‍ത്തിയാകും. കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയിലെ 480 കിലോമീറ്റര്‍ ദൂരത്തിലെ പ്രവൃത്തി പൂര്‍ത്തീകരിച്ചതായും മന്ത്രി അറിയിച്ചു.
അതിദാരിദ്ര്യ മുക്തം, മാലിന്യ സംസ്‌കരണം, കുടുംബശ്രീ തുടങ്ങി വിജയകരമായ പദ്ധതികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴിയാണ് സര്‍ക്കാര്‍ നടപ്പാക്കിയതെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ചേര്‍ത്തുപിടിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്ത സര്‍ക്കാരാണ് ഇതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരന്‍ മാസ്റ്റര്‍ അധ്യക്ഷനായി. യു.എല്‍.സി.സി.എസ് എഞ്ചിനീയര്‍മാരായ ടെല്‍മ, ശ്രീജിത്ത് എന്നിവര്‍ക്കുള്ള ഉപഹാരം വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗിരിജ കൈമാറി. പഞ്ചായത്ത് അസി. എഞ്ചിനീയര്‍ ഷീന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പി.പി നിഷ, ജില്ലാ പഞ്ചായത്ത് അംഗം എന്‍.എം വിമല, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയില്‍, വടകര ബ്ലോക്ക് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ.പി സൗമ്യ, ചോറോട് ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ. മധുസൂദനന്‍, ശ്യാമള പൂവ്വേരി, സി. നാരായണന്‍ മാസ്റ്റര്‍, ഗ്രാമപഞ്ചായത്തംഗം ജിഷ പനങ്ങാട്, എല്‍.എസ്.ജി.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ബൈജു ജോസ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.എം വാസു, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ അനിത, പഞ്ചായത്ത് സെക്രട്ടറി കെ.വി സതീഷ് കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി.പി ബിനീഷ്, ആര്‍ സത്യന്‍, കെ.എം നാരായണന്‍, സി.പി ശ്രീധരന്‍, ബാബു പറമ്പത്ത്, വി.പി മനോജ്, കെ.കെ ഹംസ ഹാജി, റഫീഖ് അഴിയൂര്‍ എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




