ചാലിയം സിദ്ദിഖ് പള്ളി കെതവളപ്പ് കോസ്റ്റല്‍ പോലിസ് സ്റ്റേഷന്‍, മണ്ണൂര്‍ വളവ് -ശ്രീപുരി, പട്ടത്താനം-ആലുങ്കല്‍, ശ്രീദേവി സ്‌കൂള്‍- പണിക്കരപ്പറമ്പ് റോഡുകള്‍ ഉള്‍പ്പെടെ കാലവര്‍ഷക്കെടുതിയില്‍ ഗതാഗതയോഗ്യമല്ലാതായ മണ്ഡലത്തിലെ 15 റോഡുകള്‍ക്ക് ഒന്നരക്കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. എല്ലാ റോഡുകള്‍ക്കും 10 ലക്ഷംരൂപവീതമാണ് അനുവദിച്ചത്.
കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍: കുത്തുകല്ല് റോഡ്, പാറയില്‍ പല്ലൂനി റോഡ്, കോയാസ്ബിസി റോഡ്, വാഴക്കാലി റോഡ്, മുണ്ടെപ്പാടം റോഡ്, കല്‍ക്കുന്നത്ത് ഈസ്റ്റ് റോഡ്, മേക്കയില്‍ അത്തിക്കല്‍ റോഡ്, വെസ്റ്റ് മാഹി പരുത്തിക്കണ്ടി പറമ്പ് റോഡ്.
ഫറോക്ക് മുന്‍സിപ്പാലിറ്റിയില്‍: കരുവന്‍തിരുത്തി-വെസ്റ്റ് നല്ലൂര്‍ റോഡ്, കാരാളിപ്പറമ്പ്-കള്ളിക്കൂടം റോഡ്. കടലുണ്ടി ഗ്രാമപ്പഞ്ചായത്തില്‍: മണ്ണൂര്‍ വളവ്ശ്രീപുരി റോഡ്, പട്ടത്താനം-ആലുങ്കല്‍ റോഡ്, സിദ്ദിഖ് പള്ളി- കെതവളപ്പ്-കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ റോഡ്, ശ്രീദേവി സ്‌കൂള്‍- പണിക്കരപ്പറമ്പ് റോഡ്. രാമനാട്ടുകര മുനിസിപ്പാലിറ്റിയില്‍: കൃഷിഭവന്‍ റോഡ്, രാമനാട്ടുകരകെയര്‍വെല്‍റോഡ് എന്നിവയാണ് നവീകരണത്തിന് തുകയനുവദിച്ച റോഡുകള്‍.
നടപടിക്രമങ്ങള്‍ മുഴുവനാക്കി എത്രയും വേഗം പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




