മഹാകുംഭമേളയില്‍ ആദ്യദിനം പുണ്യസ്‌നാനം നടത്തിയ് ഒന്നരക്കോടി തീര്‍ഥാടകര്‍

മഹാകുംഭമേളയില്‍ ആദ്യദിനം പുണ്യസ്നാനം നടത്തിയ് ഒന്നരക്കോടി തീര്‍ഥാടകര്‍. ചടങ്ങില്‍ പങ്കെടുക്കാനായി ത്രിവേണി സംഗമത്തിലേക്ക് പുലര്‍ച്ചെ മുതല്‍ ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു. ഇന്നലത്തെ പൗഷ് പൂര്‍ണിമ മുതല്‍ ഫെബ്രുവരി 26 ന് മഹാശിവരാത്രി വരെ 45 ദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങുകളാണ് നടക്കുക.

ഒരുമാസത്തിലേറെ നീണ്ടുനില്‍ക്കുന്ന ചടങ്ങുകളില്‍ 40 കോടി തീര്‍ഥാടകര്‍ പങ്കാളികളാകുമെന്നാണ് കരുതുന്നത്.

ഫെബ്രുവരി 26 ന് മഹാകുംഭമേള അവസാനിക്കും, ജനുവരി 14 (മകരസംക്രാന്തി), ജനുവരി 29 (മൗനി അമാവാസി), ഫെബ്രുവരി 3 (ബസന്ത് പഞ്ചമി) ഈ തീയതികളില്‍ പ്രധാനപ്പെട്ട സ്‌നാന ചടങ്ങുകള്‍ (ഷാഹി സ്‌നാന്‍) നടക്കും.

 

 

 

Share news
error: Content is protected !!
Scroll to Top