HIGHLIGHTS : Onam Special Palada Prathaman
ഓണം സ്‌പെഷ്യല്‍ പാലട പ്രഥമന്‍
ആവശ്യമായ ചേരുവകള്‍


അട – 1 കപ്പ്
പഞ്ചസാര – ഒന്നേകാല്‍ കപ്പ്
പാല്‍ – 1 കപ്പ്
പാല്‍ -2 ലിറ്റര്‍
ഉപ്പ് – ആവശ്യത്തിന്
മില്‍ക്ക്‌മെയ്ഡ് – ആവശ്യത്തിന്
നെയ്യ് – 1ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ തിളക്കാന്‍ വെള്ളം വയ്ക്കുക. ഒരു കപ്പ് അട ഇട്ടുകൊടുക്കുക.അടച്ചു വെച്ചതിനുശേഷം സ്റ്റൗ ഓഫ് ചെയ്യുക. ഒരു 15 മിനിറ്റ് ഇരിക്കുമ്പോള്‍ തന്നെ അട നന്നായി വെന്തു കിട്ടും.
ശേഷം മറ്റൊരു പാത്രത്തില്‍ പഞ്ചസാര കാരമലൈസ് ചെയ്യാനായി ഒരു കപ്പ് പഞ്ചസാരയും കാല്‍ കപ്പ് വെള്ളവും ഒഴിക്കുക.ശേഷം അതിലേക്ക് ഒരു കപ്പ് പാല്‍ ഒഴിക്കുക, മെല്‍റ്റ് ആയതിനുശേഷം രണ്ട് ലിറ്റര്‍ പാല്‍ ചേര്‍ത്ത് വറ്റിക്കുക. ശേഷം വെന്ത അട തണുത്തവെള്ളത്തില്‍ കഴുകിയെടുത്ത് വെള്ളംപോവാന്‍ വെക്കുക. അതിനുശേഷം മറ്റൊരു പാത്രത്തില്‍ ഒരു സ്പൂണ്‍ നെയ്യൊഴിച്ച് വെള്ളംവിട്ട അട ഒരു രണ്ട്മൂന്ന് മിനിറ്റ് നേരം വഴറ്റുക.
ശേഷം വറ്റിക്കാന്‍ വെച്ച പാലിലേക്ക് അല്‍പ്പം പഞ്ചസാരകൂടി ചേര്‍ത്ത്, വഴറ്റിവെച്ച അടകൂടി ചേര്‍ക്കുക. ശേഷം അല്പസമയം ഇളക്കി ചെറിയ തീയില്‍ വറ്റിച്ചെടുത്ത് ഒരു നുള്ള് ഉപ്പും ആവശ്യത്തിന് മില്‍ക്ക്‌മെയ്ഡ് കൂടെ ഒഴിച്ച് അല്‍പ്പംകൂടെ വറ്റിക്കുക. പാലട പ്രഥമന്‍ റെഡി.