പരപ്പനങ്ങാടി:ഡിവൈഎഫ്‌ഐ നെടുവ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടി ബസ്റ്റന്റ് പരിസരത്ത് തെരുവില്‍ കഴിയുന്നവര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും ഓണസദ്യയും, ഓണ സമ്മാനവും നല്‍കി..
ബ്ലോക്ക് സെക്രട്ടറി നിയാസ് തയ്യില്‍, പ്രസിഡന്റ് എ.വിശാഖ് എന്നിവര്‍ പങ്കെടുത്തു. മേഖല സെക്രട്ടറി ജിബിന്‍ പാലശ്ശേരി, മേഖല പ്രസിഡന്റ് മിഥുന്‍, ഹക്കീം, പ്രജീഷ്, മിഥുന്‍ കോണിക്കല്‍, സമീര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം എ പി മുജീബ്, പനയത്തില്‍ ബ്രാഞ്ച് സെക്രട്ടറി പി. ടി ഫൈസല്‍ എന്നിവരും പങ്കെടുത്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




