Section

malabari-logo-mobile

ജാഗ്രതയോടെ നിങ്ങള്‍ക്കും ഓണം ആഘോഷിക്കാം; നാം അറഞ്ഞിരിക്കേണ്ട പൊതു നിര്‍ദ്ദേശങ്ങള്‍

HIGHLIGHTS : onam traditional festival of kerala

മലപ്പുറം : ജില്ലയില്‍ കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഇത്തവണ ഓണഘോഷങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജാഗ്രതയോടെ നടത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു. ഓണവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ വ്യാപാരസ്ഥാപനങ്ങളില്‍ തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ സ്ഥാപനങ്ങള്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. സാമൂഹിക അകലം പാലിച്ച് മാത്രം ആളുകളെ അകത്ത് പ്രവേശിപ്പിക്കാന്‍ പാടൂള്ളൂ.

നിര്‍ദേശങ്ങള്‍

sameeksha-malabarinews

*ഓണാഘോഷ പരിപാടികള്‍ കഴിവതും ലളിതമായ ചടങ്ങില്‍ നടത്തണം.
*ആളുകള്‍ കൂട്ടംചേര്‍ന്നുളള പരിപാടികള്‍ കര്‍ശനമായി ഒഴിവാക്കണം.
*പ്രാദേശികമായി ലഭിക്കുന്ന പൂക്കള്‍ കഴിവതും ഉപയോഗിക്കുക. സംഘംചേര്‍ന്നുളള പൂക്കളമത്സരങ്ങള്‍ ഒഴിവാക്കണം.
*പൂക്കളം ഇട്ട ശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക.
*ഓണത്തോടനുബന്ധിച്ചുളള യാത്രകള്‍ കഴിവതും ഒഴിവാക്കണം. തിരക്കുളള വാഹനങ്ങളില്‍ യാത്ര ചെയ്യാതിരിക്കുക.
*കുട്ടികളും പ്രായമായവരുമായുളള ഷോപ്പിങ് ഒഴിവാക്കുക.ഷോപ്പിംഗ് നടത്തുമ്പോള്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കണം.
*മാസ്‌ക് നിര്‍ബന്ധമായും ശരിയായ രീതിയില്‍ ഉപയോഗിക്കുക.സാനിറ്റൈസര്‍ ഇടക്കിടെ ഉപയോഗിക്കണം.
*തിരക്കേറിയ സ്ഥലങ്ങളില്‍ നിന്നുളള ഷോപ്പിങ്് പരമാവധി ഒഴിവാക്കണം. ആവശ്യമുളള സാധനങ്ങളുടെ ലിസ്റ്റ് മുന്‍കൂട്ടി തയ്യാറാക്കി കുറഞ്ഞസമയം കൊണ്ട് ഷോപ്പിങ്് നടത്തി മടങ്ങണം.
*സംഘംചേരുന്നതും വീടിന് പുറത്ത് നടത്തുന്നതുമായ വിനോദങ്ങള്‍ കര്‍ശനമായി ഒഴിവാക്കണം
*കുട്ടികള്‍, പ്രായമായവര്‍, കിടപ്പുരോഗികള്‍, മറ്റുഗുരുതരരോഗമുളളവര്‍ എന്നിവരുമായുളള നേരിട്ടുളള സമ്പര്‍ക്കം ഒഴിവാക്കണം.
*ഓഫീസുകളിലും, സ്ഥാപനങ്ങളിലും ജീവനക്കാരെ ഒരുമിച്ച് പങ്കെടുപ്പിച്ചു കൊണ്ടുളള ഓണാഘോഷ പരിപാടികളും, മത്സരങ്ങളും ഒഴിവാക്കണം
*ചുമട്ട് തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍, ക്ലീനര്‍മാര്‍, സ്ഥാപനങ്ങളിലെ ജോലിക്കാര്‍ തുടങ്ങിയവര്‍ വ്യക്തിഗതസുരക്ഷാമാര്‍ഗങ്ങള്‍ കര്‍ശനമായി സ്വീകരിക്കണം.

വ്യാപാരികള്‍ക്കുള്ള നിര്‍ദേശം

*ആള്‍ക്കൂട്ടം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണം.
*സാമൂഹിക അകലം പാലിച്ച് മാത്രം ആളുകളെ അകത്ത് പ്രവേശിപ്പിക്കുക.
*സ്ഥാപനങ്ങളില്‍ സാനിറ്റൈസര്‍/കൈകഴുകാനുളള സംവിധാനം സജ്ജമാക്കണം.
*വ്യക്തികള്‍ കടയില്‍ പ്രവേശിക്കുന്നതിന് മുമ്പ് കൈകള്‍ അണുവിമുക്തമാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
*കടയില്‍ പ്രവേശിക്കുന്നവര്‍ ശരിയായ രീതിയില്‍ മാസ്‌ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
*സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ വ്യക്തിഗത സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!