മലപ്പുറം വഴിക്കടവില്‍ ഭര്‍ത്താവ് ഭാര്യയെ കോടാലികൊണ്ട് വെട്ടി

മലപ്പുറം: പോലീസില്‍ പരാതി നല്‍കിയതിന് ഭാര്യയെ ഭര്‍ത്താവ് കോടാലികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യ സീനത്തിനെ കോഴിക്കോട് മെഡില്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഭര്‍ത്താവ് മുഹമ്മദ് സലീമിനെ വഴിക്കടവ് പോലീസ് കസ്റ്റഡിയില്‍ എടുത്തു.

അര്‍ധരാത്രിയോടെയാണ് സംഭവം ഉണ്ടായത്. മരംവെട്ട് തൊഴിലാളിയായ മുഹമ്മദ് സലീം പതിവായി മദ്യപിച്ചെത്തി ഭാര്യയെ ഉപദ്രവിക്കുകയും വഴക്കുണ്ടാക്കാറുമുണ്ട്. അര്‍ധരാത്രി മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ ഭാര്യയുമായി വഴക്കുണ്ടാക്കുകയും ഉപദ്രവിക്കുകയും ചെയ്തതോടെ ഇവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ഇയാള്‍ ഇവിടെ നിന്ന് കടന്നു കളയുകയായിരുന്നു.തുടര്‍ന്ന് പോലീസ് പോയ ഉടനെ ഇയാള്‍ മടങ്ങിയെത്തി ഭാര്യ സീനത്തിനെ കോടാലി കൊണ്ട്  വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നത്രെ.

 

 

Share news
error: Content is protected !!
Scroll to Top