40 കാരനെ പോലീസ് ലാത്തികൊണ്ട് അടിച്ചുകൊന്നു

ചെന്നൈ: സേലത്തിനടുത്ത് നാല്‍പ്പതുകാരനെ പോലീസ് ലാത്തികൊണ്ട് മര്‍ദിച്ച് കൊലപ്പെടുത്തി. ചൊവ്വാഴ്ച വൈകീട്ട് എടപ്പെട്ടി ചെക്‌പോസ്റ്റിലാണ് സംഭവം നടന്നത്.
എടപ്പെട്ടി സ്വദേശി മുരുകേശനാണ് കൊല്ലപ്പെട്ടത്.

കൊവിഡ് നിയന്ത്രണങ്ങളുടെ പേരിലാണ് മര്‍ദനം നടന്നത്. ഒരു മണിക്കൂറോളം മര്‍ദിച്ചതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് കുഴഞ്ഞ് വീണ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മദ്യപിച്ചിരുന്ന മുരുകേശന്‍ പോലീസുകാരനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് മര്‍ദനം തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് സ്ഥലത്തെത്തിയ സ്‌പെഷ്യല്‍ സബ് ഇന്‍സ്‌പെക്ടര്‍ പെരിയസാമി ലാത്തികൊണ്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

മര്‍ദനത്തില്‍ തലയ്ക്ക് പരിക്കേറ്റ മുരുകേശന്‍ റോഡില്‍ വീഴുകയും തുടര്‍ന്ന് സുഹൃത്തുക്കള്‍ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയും അവിടെ നിന്ന് സേലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു. എസ്‌ഐക്ക് എതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

പോലീസിന്റെ അക്രമം മൊബൈലില്‍ പകര്‍ത്തിയത് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയായരുന്നു.

Share news
error: Content is protected !!
Scroll to Top