പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് അന്താരാഷ്ട്ര ഒളിമ്പിക് ദിനം ആചരിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടിയുടെ കായിക മേഖലക്ക് പുതിയ വാഗ്ദാനങ്ങളെ കണ്ടെത്തുന്നതിനായി ചുടലപ്പറമ്പ് മൈതാനിയിലെ പ്രഭാത സായാഹ്ന സവാരിക്കാരുടെ കൂട്ടായ്മയായ പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ലോക ഒളിമ്പിക് ദിനം ആചരിച്ചു. റിട്ടയേര്‍ഡ് സബ്-ഇന്‍സ്‌പെക്ടറുമായ ടി.പി മുരളീധരന്‍ ഉത്ഘാടനം ചെയ്തു.

നിത്യ ജീവിതത്തില്‍ വ്യായാമം ചെയ്യുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചും ആരോഗ്യകരമായ ഭക്ഷണ രീതികളെക്കുറിച്ചും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. അബ്ദുള്‍ റസാഖ് ക്ലാസെടുത്തു.

ക്ലബ്ബിന്റെ ചീഫ് കോച്ച് കെ.ടി വിനോദ് ,അഡ്വ. സുല്‍ഫീക്കര്‍ , രവീന്ദ്രന്‍ (റിട്ട.ആര്‍.പി.എഫ്), ഫായിസ് , ഉനൈസ്, മെമ്പര്‍മാരായ പ്രജിത്ത്, മനോജ്, സലാം, ഉബീഷ് , റഹ്മത്ത് , സിദ്ധീഖ്, പി.വി കുഞ്ഞിമരക്കാര്‍ എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒളിമ്പിക് ഡെ റണ്ണും സംഘടിപ്പിച്ചു.

 

Share news
error: Content is protected !!
Scroll to Top