പരപ്പനങ്ങാടി :ബിഇഎം ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ പരിസ്ഥിതിദിനത്തോടനുബന്ധിച്ച് സ്റ്റുഡന്റ് പോലീസ് കേഡന്റ് വിദ്യാര്‍ത്ഥികളുടെ നേതൃത്തില്‍ വീട്ടില്‍ ഒരു കരിവേപ്പില പദ്ധതി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ എല്ലാ അധ്യാപകര്‍ക്കും കരിവേപ്പില തൈ വിതരണം ചെയ്തു. പ്രതിജ്ഞ. പരിസ്ഥിതി ഗാനങ്ങള്‍ , പ്രസംഗം ചിത്രരചന മല്‍സരങ്ങള്‍ പോസ്റ്റര്‍ നിര്‍മ്മാണം തുടങ്ങിയ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടത്തി. എസ്പിസി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പൂന്തോട്ടവും അടുക്കളത്തോട്ടവും നിര്‍മ്മിച്ചു.
എച്ച് എം നൈറ്റ് സെറീന ശെല്‍വരാജ് . പി. ടി. എ . പ്രസിഡന്റ് നൗഫല്‍. ഇല്ലിയന്‍ എസ്പിസി കോഡിനേറ്റര്‍ . റയണ്‍ ഹാമ്‌സണ്‍,വൈസ് പ്രസിഡന്റ് ഫിറോസ് ഖാന്‍ , എം.പി. ടി.എ. പ്രസിഡന്റ് നിഷിലി. എന്നിവര്‍ സംബന്ധിച്ചു.




