ഭോപ്പാല്‍: രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മധ്യപ്രദേശില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന്‍. രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയാണ് നിയന്ത്രണം. ആവശ്യമെങ്കില്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, മധ്യപ്രദേശില്‍ ഇതുവരെ ഒമിക്രോണ്‍ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയമാണ.
ഇതിനിടെ രാജ്യത്ത് കോവിഡിന്റെ ഒമിക്രോണ്‍വകഭേഭം ബാധിച്ചവരുടെ എണ്ണം 300 കടന്നിട്ടുണ്ട്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




