ഉച്ചത്തിലുള്ള ഹോണടി;പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹനവകുപ്പ്;മലപ്പുറത്ത് നാല് ലക്ഷത്തിലധികം പിഴ ചുമത്തി

തിരൂരങ്ങാടി :മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം
ജില്ലയിലെ വാഹനങ്ങളിൽ അമിത ശബ്ദം പുറപ്പെടുവിക്കുന്ന ഹോൺ , എയർ ഹോൺ എന്നിവയുടെ ഉപയോഗം തടയുന്നതിനായും നിയമപരം അല്ലാതെ രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കുന്നതി നെതിരായും പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്ത പരിശോധന നടത്തി.

ബസ് സ്റ്റാൻഡുകൾ, പ്രധാന റോഡുകൾ എന്നിവിടങ്ങളിൽ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ നേതൃത്വത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയായിരുന്നു പരിശോധന.

പരിശോധനയിൽ ഹോൺ സംബന്ധിച്ച് 364 കേസുകളും നിയമവിരുദ്ധമായി റജിസ്ട്രേഷൻ പ്രദർശിപ്പിച്ചതിന് 714 കേസുകളും രജിസ്റ്റർ ചെയ്തു
ഇരു വകുപ്പുകളും കൂടി 4,26,250 രൂപ പിഴ ചുമത്തിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top