Section

malabari-logo-mobile

ഒമിക്രോണ്‍: പുതിയ വകഭേദം 57 രാജ്യങ്ങളില്‍

HIGHLIGHTS : Omicron: New variant in 57 countries

ന്യൂഡല്‍ഹി: തീവ്ര വ്യാപനശേഷിയുള്ള ഒമിക്രോണ്‍ വകഭേദത്തിന്റെ ബിഎ.2 ഉപവിഭാഗം 57 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. ഒമിക്രോണിന്റെ ബിഎ.1 വിഭാഗമായി താരതമ്യപ്പെടുത്തുമ്പോള്‍ ബിഎ.2 കൂടുതല്‍ അപകടകാരിയാകുമെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ആര്‍ടിപിസിആര്‍ പരിശോധനയില്‍ തെളിയേണ്ട ജീനുകളിലൊന്നിന്റെ (എസ് ജീന്‍) അസാന്നിധ്യം ഒമിക്രോണ്‍ വകഭേദം വഴിയുള്ള കോവിഡാണു ബാധിച്ചതെന്ന സൂചന നല്‍കുമായിരുന്നു. ഇത് ആര്‍ടിപിസിആര്‍ പരിശോധന വഴി ഒമിക്രോണ്‍ അനുമാനം എളുപ്പമാക്കിയിരുന്നു. ജനിതക ശ്രേണീകരണം വഴിയുള്ള സ്ഥിരീകരണം പിന്നീടു മതി. എന്നാല്‍, ബിഎ.2 വഴിയുള്ള കോവിഡ് ബാധ പരിശോധിക്കുമ്പോള്‍ എസ് ജീനും പ്രകടമാണ്. ഒറ്റനോട്ടത്തില്‍ ഒമിക്രോണ്‍ ആണെന്ന സൂചന നല്‍കാത്ത ഈ നിഗൂഢ സ്വഭാവമാണ് ബിഎ.2 ഉപവിഭാഗം കാട്ടുന്നത്.

sameeksha-malabarinews

ബിഎ.1 വിഭാഗത്തെക്കാള്‍ കൂടുതല്‍ ജനിതക മാറ്റങ്ങള്‍ ബിഎ.2 ല്‍ ഉണ്ട്. ആദ്യ വകഭേദത്തില്‍ ഇല്ലാതിരുന്ന മാറ്റങ്ങളുമുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!