Section

malabari-logo-mobile

ഒമാനില്‍ തൊഴില്‍ വിസ ഫീസ് നിരക്കുകള്‍ വര്‍ധിപ്പിച്ചു

HIGHLIGHTS : മസ്‌കത്ത്: ഒമാനില്‍ തൊഴില്‍ വിസ ഫീസ് നിരക്കുകള്‍ വര്‍ധിപ്പിച്ചു. നിലവിലുള്ള നിരക്കുകളില്‍ നിന്ന് അമ്പതു ശതമാത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്....

മസ്‌കത്ത്: ഒമാനില്‍ തൊഴില്‍ വിസ ഫീസ് നിരക്കുകള്‍ വര്‍ധിപ്പിച്ചു. നിലവിലുള്ള നിരക്കുകളില്‍ നിന്ന് അമ്പതു ശതമാത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പുതിയ നിരക്കുകള്‍ ഗസ്റ്റില്‍ പബ്‌ളിഷ് ചെയ്യുന്നതോടെയായിരിക്കും പ്രാബല്യത്തില്‍ വരിക.

സ്വകാര്യമേഖലയില്‍ പുതിയ തൊഴില്‍ വിസക്കും നിലവിലുള്ളവ പുതുക്കുന്നതിനും 201 റിയാലാണ് നിലവില്‍ തൊഴിലുടമ നല്‍കേണ്ടത്. ഇത് 301 റിയാലായാണ് ഉയരുക. പ്രത്യേക മേഖലയിലുള്ള തൊഴിലാളികളുടെ ഗണത്തിലുള്ള വീട്ടുജോലിക്കാര്‍, ഒട്ടകങ്ങളെ മേയ്ക്കുന്നവര്‍, കാര്‍ഷികമേഖലയിലെ തൊഴിലാളികള്‍ എന്നിവരുടെ വിസാ നിരക്കുകളിലും വര്‍ധനവുണ്ട്.
മുന്നു വീട്ടുജോലിക്കാരെ വരെ റിക്രൂട്ട് ചെയ്യുന്നതിന് 141 റിയാല്‍ വീതമാണ് അടക്കേണ്ടത്. നാലാമത്തെയാളെ റിക്രൂട്ട് ചെയ്യുന്ന പക്ഷം 241 റിയാല്‍ നല്‍കണം. നാലു വീട്ടുജോലിക്കാരെയും നിലനിര്‍ത്തുകയും രണ്ടിലധികം വര്‍ഷം വിസ പുതുക്കുകയും ചെയ്താല്‍ ഓരോരുത്തര്‍ക്കും 241 റിയാല്‍ വീതം അടക്കണം. കര്‍ഷക തൊഴിലാളികളെയും ഒട്ടകങ്ങളെ മേക്കുന്നവരെയും റിക്രൂട്ട് ചെയ്യുന്നവര്‍ ഒരു തൊഴിലാളിക്ക് 201 റിയാല്‍ എന്ന കണക്കിന് അടക്കണം. നാലാമത്തെ റിക്രൂട്ട്മെന്‍റിന് 301 റിയാലാണ് നിരക്ക്.
നാലുപേരെയും നിലനിര്‍ത്തുകയും രണ്ടിലധികം വര്‍ഷം വിസ പുതുക്കുകയും ചെയ്താല്‍ ഓരോരുത്തര്‍ക്കും 301 റിയാല്‍ വീതം അടക്കണം.
സ്പോണ്‍സര്‍മാരെ മാറ്റുക, വര്‍ക്കര്‍ സ്റ്റാറ്റസിനെ കുറിച്ച വിവരങ്ങള്‍ അറിയുക എന്നീ സേവനങ്ങള്‍ക്ക് അഞ്ചു റിയാല്‍ വീതവും ഫീസ് ഈടാക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം വക്താവ് അറിയിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!