Section

malabari-logo-mobile

ഒമാനില്‍ പാര്‍ട് ടൈം വീട്ടുജോലിക്കാരെ നിയമിക്കാന്‍ പാടില്ല

HIGHLIGHTS : മസ്‌കത്ത്: രാജ്യത്ത് പാര്‍ ടൈം വീട്ടുജോലിക്കാരെ നിയമിക്കാന്‍ പാടില്ലെന്ന് മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നിലവിലുള്ള തൊഴില്‍ നിയമത്ത...

മസ്‌കത്ത്: രാജ്യത്ത് പാര്‍ ടൈം വീട്ടുജോലിക്കാരെ നിയമിക്കാന്‍ പാടില്ലെന്ന് മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നിലവിലുള്ള തൊഴില്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച് ചിലര്‍ വീടുകളില്‍ ഒരുമാസത്തേക്കുമാത്രമായി ജോലിക്കാരെ നിര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
വര്‍ഷം മുഴുവന്‍ വീട്ടു ജോലിക്കാരെ നിര്‍ത്തേണ്ട സാഹചര്യമില്ലാത്ത കുടുംബങ്ങളും പണം ചെലവഴിക്കാനില്ലാത്തവരുമായ സ്വദേശികളാണ് റമസാന്‍മാസത്തില്‍ മാത്രമായി ജോലിക്കാരെ നിയമിക്കുന്നത്.

നിലവില്‍ ഒമാന്‍ തൊഴില്‍ നിയമം ആര്‍ട്ടിക്കള്‍ 18 പ്രകാരം രണ്ട് വര്‍ഷത്തെ കരാറിലാണ് വീട്ടുജോലിക്കാരെ നിയമിക്കാന്‍ സാധിക്കുക. ഈ വര്‍ഷം 31 അനധികൃത വീട്ടുജോലിക്കാരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!