ഒമാനില്‍ മലപ്പുറം സ്വദേശി കാറിടിച്ച് മരിച്ചു

untitled-1-copyമസ്‌കത്ത്: മലപ്പുറം തെയ്യാല സ്വദേശി ഒമാനിലെ സഹമില്‍ കാറിടിച്ച് മരിച്ചു. ഒമാനില്‍ ഹോട്ടല്‍ തൊഴിലാളിയായിരുന്ന ചിറ്റമ്പലം ചേക്കുട്ടിയാണ്(64) മരിച്ചത്. ചൊവ്വാഴ്ച സഹം റൗണ്ടെബൗട്ടില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കവേ സ്വദേശി പൗരന്‍ ഓടിച്ച കാറാണ് ചേക്കുട്ടിയെ ഇടിച്ചത്. ആശുപത്രയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സൊഹാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമം തുടരുകയാണ്. 20 വര്‍ഷത്തോളമായി ഹോട്ടല്‍ മേഖലയില്‍ ജോലി ചെയ്തുവരികയായിരുന്ന ചേക്കുട്ടി ഈയിടെയാണ് സഹമിലെ സ്വകാര്യസ്ഥാപനത്തില്‍ പാചകക്കാരനായി ചേര്‍ന്നത്.

ഭാര്യ:കദിയാമു. മക്കള്‍: ഫിറോസ്, മുനീറ.

Share news
error: Content is protected !!
Scroll to Top