ജയലളിതയുടെ മരണത്തില്‍ മനംനൊന്ത് മരിച്ചവര്‍ 77; മരിച്ചവര്‍ക്ക് 3 ലക്ഷം ധനസഹായം നല്‍കും

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ മനംനൊന്ത് തമിഴ്നാട്ടില്‍ മരിച്ചവരുടെ എണ്ണം 77ആയി. മരിച്ചവരുടെ കുടുംബത്തിന് മൂന്നു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും ജീവനൊടുക്കാന്‍ ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ചികിത്സാ സഹായമായി 50,000 രൂപ വീതം നല്‍കുമെന്നും എഐഎഡിഎംകെ പത്രകുറിപ്പില്‍ അറിയിച്ചു.

ജയലളിതയുടെ മരണ വാര്‍ത്ത അറിഞ്ഞ് 26 പേര്‍ മരിച്ചതായാണ് ദേശീയമാധ്യമങ്ങളിലടക്കം നേരത്തെ വന്ന വാര്‍ത്തകള്‍. അതിന് പിന്നാലെയാണ് 77 പേര്‍ മരിച്ചെന്ന് പാര്‍ട്ടിതന്നെ വെളിപ്പെടുത്തിയത്.

Share news
error: Content is protected !!
Scroll to Top