ഡല്‍ഹിയില്‍ ശക്തമായ മൂടല്‍ മഞ്ഞ്; 94 ട്രെയിനുകളും 13 വിമാനങ്ങളും വൈകി

delhiദില്ലി: ഇന്നും ദില്ലിയില്‍ കനത്ത മൂടല്‍മഞ്ഞ് തുടരുന്നു. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ദില്ലിയില്‍ പൊതുഗതാഗതം തടസപ്പെട്ടു. 94 ട്രെയിനുകൾ വൈകിയാണ് സർവീസ് നടത്തുന്നത്. രണ്ട് സർവീസുകൾ റദ്ദാക്കുകയും 16 സർവീസുകൾ പുനർനിശ്ചയിക്കുകയും ചെയ്തതായി നോർത്തേൺ റെയിൽവേ അറിയിച്ചു.

ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളെയും മൂടൽമഞ്ഞ് പ്രതികൂലമായി ബാധിച്ചു. ഡൽഹിയിൽ നിന്നുള്ള ആറ് രാജ്യാന്തരവും ഏഴ് ആഭ്യന്തര വിമാനങ്ങൾ വൈകി പുറപ്പെട്ടു. ഒരു ആഭ്യന്തര സർവീസ് റദ്ദാക്കി.

ബുധനാഴ്ച കനത്ത മഞ്ഞിനെ തുടർന്ന്  21 ട്രെയിനുകൾ റദ്ദാക്കുകയും 81 എണ്ണം പുനർനിശ്ചയിക്കുകയും ചെയ്തിരുന്നു.

Share news
error: Content is protected !!
Scroll to Top