മലപ്പുറം:പരപ്പനങ്ങാടി, ചെട്ടിപ്പടി, താനൂര്‍ ഓലപ്പീടിക പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങള്‍ക്ക് അപകട ഭീഷണിയായി മാറിയ തേനീച്ചകൂടുകള്‍ ശാസ്ത്രീയമായി നീക്കം ചെയ്ത് പരപ്പനങ്ങാടി മുനിസിപ്പല്‍ ടീം ഒലീവ് വളണ്ടിയര്‍മാര്‍. ഓലപ്പീടികയില്‍ അഞ്ചുപേര്‍ക്ക് കുത്തേല്‍ക്കുകയും ചെയ്തിരുന്നു.
റിയാസ് പുത്തരിക്കലിന്റെയും, റഫീഖ് റാഫ്കോയുടെയും നേതൃത്വത്തില്‍ എസ് എം കെ തങ്ങള്‍, കെ എസ് കെ തങ്ങള്‍,സിദ്ദിഖ് പുളിക്കലകത്ത് ,ഹുസൈന്‍ പുളിക്കലകത്ത്, റിയാസ് മാസ്റ്റര്‍, വാഹിദ് ചെട്ടിപ്പടി,ഷമീം ചെട്ടിപ്പടി,റഫീഖ് ബോംബെ,യഹ്ക്കൂബ് ആവിയില്‍ബീച്ച്,അറഫാത്ത് ഹിദായനഗര്‍,ശരീഫ് ആവിയില്‍ബീച്ച്, മുജീബ് ജുമാന ,ഷംസു മുബാറക് നഗര്‍,സമദ് പാലത്തിങ്ങല്‍,ഷാഹിദ് ഇ പി,ഷബീര്‍ പുത്തരിക്കല്‍,ഖാജാ മുഹിയദ്ധീന്‍ എന്നവരാണ് പ്രവൃത്തിയില്‍ പങ്കാളികളായത്.




