പരപ്പനങ്ങാടി: നഗരസഭയിലെ ഉദ്യോഗസ്ഥന് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പരപ്പനങ്ങാടി നഗരസഭയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി നഗരസഭ സെക്രട്ടറി അറിയിച്ചു.
പരപ്പനങ്ങാടിയില്‍ കൗണ്‍സിലര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചെയര്‍പേഴ്‌സണും കൗണ്‍സിലര്‍മാരും ഉള്‍പ്പെടെ 23 പേര്‍ സ്വയം നിരീക്ഷണത്തില്‍ പോയിരുന്നു.
കഴിഞ്ഞ പത്താം തിയതി നടന്ന കോവിഡ് മോണിറ്ററിംഗ് കമ്മിറ്റിയില്‍ കോവിഡ് സ്ഥിരീകരിച്ച കൗണ്‍സിലര്‍ പങ്കെടുത്ത സാഹചര്യത്തിലായിരുന്നു മീറ്റിംഗില്‍ പങ്കെടുത്തവര്‍ സ്വയം നിരീക്ഷണത്തില്‍ പോയത്. തുടര്‍ന്ന് ഒമ്പത് പരുടെ പരിശോധന നടത്തിയിരുന്നു. ഇന്ന് ആറുപേരുടെ പരിശോധനയും നടത്തിയിട്ടുണ്ട്.




