ഹോം ക്വാറന്റനില്‍ കഴിഞ്ഞിരുന്ന മൂന്നിയൂര്‍ സ്വദേശിയായ യുവാവ് മരിച്ചു.

തിരൂരങ്ങാടി: വിദേശത്ത് നിന്നെത്തി ഹോം ക്വാറന്റൈനില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു. മൂന്നിയൂര്‍ വെളിമുക്ക് പഠിക്കല്‍ സ്വദേശി പരേതനായ വടക്കേ പുറത്ത് മുഹമ്മദിന്റെ മകന്‍ റിഷാദ് ( 35 ) ആണ് മരിച്ചത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

കഴിഞ്ഞ മാസം 15 നാണ് റാഷിദും സുഹൃത്തും മലേഷ്യയില്‍ നിന്ന് നാട്ടിലെത്തിയത്. ഹോം ക്വാറന്റനില്‍ കഴിയുന്നതിനിടെ വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റിഷാദിനെ സുഹൃത്ത് തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലില്‍ എത്തിച്ച് ഡോക്ടര്‍ പരിശോധിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. കുഴഞ്ഞുവീണ ഉടനെ തല്‍ക്ഷണം മരിക്കുകയായിരുന്നു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കോവിഡ് ടെസ്റ്റുകള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

റിഷാദിന് മറ്റ് അസുഖങ്ങള്‍ അസുഖ ലക്ഷണങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
മാതാവ്: ഇത്താച്ചുട്ടി
ഭാര്യ: സുഹൈല മക്കള്‍: മുഹമ്മദ് അദിനാന്‍, ഇഷ നഹറിന്‍.
സഹോദരങ്ങള്‍: സൈതലവി, സലാം, മുസ്തഫ, വാഹിദ്, ജാഫര്‍, സുലൈഖ, മൈമൂന

Share news
error: Content is protected !!
Scroll to Top