പൊന്നാനി : ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന പൊന്നാനിയില്‍ നേരിയ ഇളവുകള്‍
കടകള്‍ തുറക്കുന്നതില്‍ ഇളവ് നല്‍കിയിട്ടുണ്ട്. ഒരു പഞ്ചായത്തില്‍ പത്ത് പലചരക്ക് കടകളും, എട്ട് പച്ചക്കറി കടകളും തുറക്കാന്‍ അനുമതിയുണ്ട്. നഗരസഭയില്‍ 25 പലചരക്ക് കടകളും പത്ത് പച്ചക്കറി കടകളും തുറക്കാന്‍ അനുമതി നല്‍കി. കല്ലും മണ്ണും ഉപയോഗിച്ച് അടച്ച വഴികള്‍ തുറക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
രണ്ട് ആശുപത്രികളില്‍ നിന്നും 50 ശതമാനം സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ആന്റിജന്‍ ടെസ്‌ററ് നാളെ ആരംഭിക്കും. 900 പേരെ പരിശോധിക്കും
ഇന്ന് വൈകീട്ട് പൊന്നാനി നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച്
കോവിഡ് പ്രതിരോധനടപടികള്‍ അവലോകനം ചെയ്യാന്‍ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം നടന്നു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.



