മലപ്പുറത്ത് ക്വാറന്റൈന്‍ ലംഘിച്ച് കറങ്ങിയ യുവാവിന് കോവിഡ്

മലപ്പുറം മലപ്പുറം ജില്ലയിലെ ചീക്കോട്ട് ഇതരസംസ്ഥാനത്ത് നിന്നെത്തി ക്വാറന്റീന്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങിയ 23കാരനായ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു.
ജൂണ്‍ മാസം 18ന് ജമ്മുവില്‍ നിന്നെത്തിയ ഇയാളോട് ക്വാറന്റൈനില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചതായിരുന്നു.

എ്ന്നാല്‍ നിരീക്ഷണത്തില്‍ കഴിയവെ ഇയാള്‍ ഇത് ലംഘിച്ച് നിരവധി പേരുമായി സമ്പര്‍ക്കത്തിലായതായാണ് വിവരം. ഇയാള്‍ പുറത്തിറങ്ങി നിരവധി കടകളില്‍ കയറിയതായും റിപ്പോര്‍ട്ടുണ്ട്. ഇയാള്‍ കയറിയ മൊബൈല്‍ ഷോപ്പ് അടക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

Share news
error: Content is protected !!
Scroll to Top