Section

malabari-logo-mobile

നേഴ്‌സുമാര്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു

HIGHLIGHTS : കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നേഴ്‌സുമാര്‍ ആരോഗ്യവകുപ്പിന്റെ അവഗണനക്കെതിരെ

strikeകൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നേഴ്‌സുമാര്‍ ആരോഗ്യവകുപ്പിന്റെ അവഗണനക്കെതിരെ സമരത്തിന് ഒരുങ്ങുന്നു. ഡോ. എസ് ബാലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാതെ ആശുപത്രി മാനേജ്‌മെന്റുകളെ അനുകൂലിക്കുന്ന സമീപനം സ്വീകരിക്കുന്നതിനെതിരെയാണ് സമരം. നവംബര്‍ 16 ന് എറണാകുളം രാജേന്ദ്ര മൈതാനിയില്‍ 50,000 നേഴ്‌സുമാര്‍ പങ്കെടുക്കുന്ന വിപുലമായ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കുമെന്ന് യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷാ പറഞ്ഞു.

ഡോ. എസ് ബാലരാമന്‍ കമ്മിറ്റി സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ ഏറിയ പങ്കും നടപ്പാക്കേണ്ടത് ആരോഗ്യവകുപ്പാണ്. എന്നാല്‍ ഇതിന് ആവശ്യമായ നടപടിയെടുക്കാതെ ഒളിച്ചോടുകയാണ് ആരോഗ്യവകുപ്പ്. ഇത് പ്രതിഷേധാര്‍ഹമാണെന്ന് യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍ പറഞ്ഞു.

sameeksha-malabarinews

സര്‍ക്കാരിന്റെ മിനിമം വേജസ് കമ്മിറ്റി ബുധനാഴ്ച എറണാകുളത്ത് നടത്തിയ തെളിവെടുപ്പില്‍ നേഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച നിരവധി പരാതി പരിഗണിച്ചു. നേഴ്‌സുമാരുടെ ക്ഷാമബത്ത ഓരോ ജില്ലകളിലെയും ജീവിതനിലവാരത്തിന്റെ അടിസ്ഥാനത്തിലാക്കുക, വാര്‍ഷിക ഇന്‍ക്രിമെന്റ് വര്‍ദ്ധിപ്പിക്കുക, സ്വകാര്യ ആശുപത്രികളുടെ ജനറല്‍ വാര്‍ഡുകളില്‍ മൂന്ന് കിടക്കകള്‍ക്ക് ഒരു നേഴ്‌സ് എന്ന അനുപാതം എടുത്തുകളയുക തുടങ്ങിയ ആവശ്യങ്ങള്‍ യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍ ഉന്നയിച്ചു. ഇവ വിശദമായി പരിശോധിച്ച ശേഷം ഒക്‌ടോബര്‍ 11 ന് ചേരുന്ന ബോര്‍ഡ് യോഗത്തില്‍ തീരുമാനമെടുത്ത് സര്‍ക്കാരിനെ അറിയിക്കുമെന്ന് കമ്മിറ്റി ചെയര്‍മാന്‍ പറഞ്ഞു.

ഒക്‌ടോബര്‍ എട്ടിന് നേഴ്‌സുമാരുടെ സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ച വ്യവസായ അനുബന്ധ സമിതി യോഗവും ചേരും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!