Section

malabari-logo-mobile

പൊളിക്കാന്‍ പറഞ്ഞ കെട്ടിടങ്ങള്‍ക്ക് നമ്പര്‍; കോഴിക്കോട് കോര്‍പറേഷനിലെ 4 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം

HIGHLIGHTS : Numbers of buildings to be demolished; Four employees of Kozhikode Corporation will be suspended

കോഴിക്കോട് കോര്‍പറേഷന്‍ പൊളിക്കാന്‍ നിര്‍ദ്ദേശിച്ച കെട്ടിടത്തിന് നമ്പര്‍ ഇട്ടു നല്‍കിയ സംഭവത്തില്‍ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ഉത്തരവ്. കോര്‍പറേഷനിലെ 4 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാനാണ് നിര്‍ദേശം.

സെക്രട്ടറിയുടെ പാസ് വേര്‍ഡ് ചോര്‍ത്തിയാണ് പൊളിക്കാന്‍ നിര്‍ദ്ദേശിച്ച കെട്ടിടങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ നമ്പര്‍ നല്‍കിയത്. സംഭവത്തില്‍ കോഴിക്കോട് കോര്‍പറേഷന്‍ ഓഫീസിലെ സൂപ്രണ്ട്, റവന്യൂ ഇന്‍സ്‌പെക്ടര്‍, ബേപ്പൂര്‍ സോണല്‍ ഓഫീസ് സൂപ്രണ്ട്, റവന്യൂ ഓഫീസര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

sameeksha-malabarinews

കോഴിക്കോട് സൗത്ത് ബീച്ചിനടുത്തുള്ള സ്വകാര്യ കെട്ടിടമാണ് അനധികൃതമെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ കണ്ടെത്തിയത്. ഈ കെട്ടിടം പൊളിച്ചുമാറ്റാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഈ കെട്ടിടത്തിന് നമ്പര്‍ നല്‍കിയതാണ് കണ്ടെത്തിയത്.

ഈ മാസം ആദ്യമാണ് ക്രമക്കേട് നടന്നതെന്നാണ് വിവരം. അടുത്തിടെ അനുമതി നല്‍കിയ മുഴുവന്‍ കെട്ടിടങ്ങളുടെയും രേഖകള്‍ പരിശോധിക്കാനും കോര്‍പറേഷന്‍ സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!